Posts

ഐനോ - കലേവലയിലെ ദുരന്തനായിക

Image
The tragic tale of Aino  ഐനോ -  കലേവലയിലെ ദുരന്തനായിക  ഫിന്നിഷ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തവും  വ്യാപകമായി വിവർത്തനം ചെയ്യപ്പെട്ടതുമായ കൃതിയാണ് ഏലിയാസ് ലോൺറോട്ട് എഴുതിയ കലേവല. ഫിൻലാണ്ടിന്റെ ദേശീയേതിഹാസമായ കലേവല കവിതാരൂപത്തിലുള്ള ഒരു പുരാണകഥയാണ്. മാനുഷികമായ ബലഹീനതകളും ദൗര്ബല്യങ്ങളുമുള്ള കലേവലയിലെ വീരന്മാരുടെ സന്തോഷവും സങ്കടവും നിറഞ്ഞ കഥകളാണവ. നാടോടിപ്പാട്ടുകളുടെ രൂപത്തിൽ ചിതറിയ ശകലങ്ങളായി ജനങ്ങളുടെ മനസ്സിൽ നിന്നും നാവിൽ നിന്നും മാഞ്ഞു പോയിക്കൊണ്ടിരിക്കെയാണ് ഏലിയാസ് ലോൺറോട് അവയെല്ലാം ശേഖരിച്ചു അതിമനോഹരമായ ഒരു ഇതിവൃത്തവും കഥയും നിർമ്മിച്ചത്. ഫിൻ‌ലാൻ‌ഡിലും പുറത്തും ഉള്ള കലാകാരന്മാർ, എഴുത്തുകാർ‌, സംഗീതജ്ഞർ‌, നർത്തകർ, അഭിനേതാക്കൾ‌ എന്നിവരെല്ലാം ഈ കൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുകയും പുനരാവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഏലിയാസ് ലോൺറോട്ട് 1835 ഫെബ്രുവരി 28 ന് കലേവാലയുടെ ആമുഖത്തിൽ ഒപ്പിട്ടു. അത് കൊണ്ട് തന്നെ ഫെബ്രുവരി 28 കലേവലദിനമായി ഫിൻലണ്ടിൽ ആഘോഷിക്കുന്നു.  കലേവലയിലെയും പൊഹ്യോളയിലെയും ജനങ്ങളുടെ പരസ്പരസംഘർഷവും അതിജീവനവും രേഖപ്പെടുത്തുന്ന ഈ കൃതിയിലെെ ഭാഷ വൈവിധ്യവും സമ്പന്നവുമാണ്. മാന്ത്രിക

ഫിൻലാൻഡിൽ പോയി പഠിക്കാം

Image
Here is an article written by me about higher education in Finland which got published in the leading career weekly in India, Mathrubhumi thozhilvartha. https://www.readwhere.com/read/c/58133202 വടക്കൻ  യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിന്‍‌ലാൻഡ് ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടവും സുരക്ഷിതവുമായ രാജ്യമാണ്. സാന്റാക്ളോസിന്റെ സ്വന്തം വാസസ്ഥലമായി അറിയപ്പെടുന്ന,  കേരളത്തിന്റെ ആറിലൊന്ന് ജനസംഖ്യ മാത്രമുള്ള ഫിന്റലാന്റിലെ  മാതൃ,ശിശു സംരക്ഷണവും വിദ്യാഭ്യാസ രീതികളും ലോകത്തിനാകെ മാതൃകയാണ്.   ആധുനിക പഠന പരിതസ്ഥിതികളും സൗകര്യങ്ങളുമാണ് ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ആകർഷണീയത. ഇവിടുത്തെ ഉന്നത  നിലവാരം പുലർത്തുന്ന അധ്യാപന രീതിയും വെർച്വൽ പഠന പരിതസ്ഥിതികളും സൗജന്യ ലൈബ്രറികളും വിദ്യാർത്ഥികൾക്ക് മികച്ച പഠന അനുഭവം പ്രദാനം ചെയ്യുന്നു. ഫിൻ‌ലാൻ‌ഡിലെ പോളിടെക്നിക്കുകളിലും സർവകലാശാലകളിലും ഏകദേശം 300,000 വിദ്യാർത്ഥികളുണ്ട്, അതിൽ 20,000 ത്തോളം പേർ അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. മിക്ക അന്താരാഷ്ട്ര വിദ്യാർത്ഥികളും ക്യാമ്പസ് ജീവിതവും കലാലയങ്ങളിലെ പരിസ്ഥിതി സൗഹൃദ മനോഭാവവും ആസ്വദിക്കുന്നുവെന്ന് സമീപകാല സർവേക